വാർദ്ധക്യം എന്നത് ഒരു സ്വാഭാവിക പ്രക്രിയയാണ്. ചുളിവുകൾ, നേർത്ത വരകൾ, വരണ്ട ചർമ്മം, കുറഞ്ഞ ഊർജ്ജ നില എന്നിവ വാർദ്ധക്യത്തിന്റെ ചില സാധാരണ ലക്ഷണങ്ങളാണ്. പലരും ആന്റി-ഏജിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് തന്നെയാണ് ചർമ്മത്തെ സംരക്ഷിച്ച് വരുന്നത്. ചർമ്മത്തെ സംരക്ഷിക്കുന്നതിനായി ജീവിതശെെയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
സമീകൃതാഹാരം കഴിക്കുക
ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ (സരസഫലങ്ങൾ, നട്സ്, കടും ഇലക്കറികൾ എന്നിവ) വാർദ്ധക്യത്തെ ത്വരിതപ്പെടുത്തുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കും. പോഷകസമൃദ്ധമായ ഭക്ഷണക്രമം മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കും.
സൺസ്ക്രീൻ ധരിക്കുക
SPF 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള സൺസ്ക്രീൻ പുരട്ടുന്നതിലൂടെ യുവി വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാം. അമിതമായ സൂര്യപ്രകാശം ഏൽക്കുന്നത് വാർദ്ധക്യത്തെ ത്വരിതപ്പെടുത്തും.
പഞ്ചസാര ഒഴിവാക്കുക
പഞ്ചസാര അമിതമായി കഴിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുക ചെയ്യുന്നു. ഫ്രക്ടോസ് ശരീരത്തിന്റെ അനാബോളിക് പ്രതിപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു.
സ്ട്രെസ് കുറയ്ക്കുക
വിട്ടുമാറാത്ത സമ്മർദ്ദം മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പല തരത്തിൽ ദോഷകരമായി ബാധിക്കുകയും ചെയ്യും. ധ്യാനം, യോഗ, അല്ലെങ്കിൽ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.
വ്യായാമം ചെയ്യുക
പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
പുകവലി ഉപേക്ഷിക്കുക
ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ദോഷകരമായ ശീലങ്ങളിൽ ഒന്നാണ് പുകവലി. ഇത് അകാല വാർദ്ധക്യ ലക്ഷണങ്ങൾക്ക് കാരണമാകും.
നന്നായി ഉറങ്ങുക
ഉറക്കക്കുറവ് പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചർമ്മത്തിന്റെ രൂപഭംഗിയെ ബാധിക്കുകയും ചെയ്യും. ദിവസവും കുറഞ്ഞത് 7-8 മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
നന്നായി വെള്ളം കുടിക്കുക
നിർജലീകരണം മൂലം ചുളിവുകൾ, നേർത്ത വരകൾ എന്നിവ ഉണ്ടാകാം. നല്ല ആരോഗ്യത്തിന് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
മദ്യപാനം ഒഴിവാക്കുക
അമിതമായ മദ്യപാനം ചർമ്മത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.
ഉപ്പ് കുറയ്ക്കുക
ഉയർന്ന സോഡിയം കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചുളിവുകൾക്കും വീക്കത്തിനും കാരണമാവുകയും ചെയ്യും. ഇത് രക്തസമ്മർദ്ദം, ഹൃദ്രോഗ സാധ്യത എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യും.