കോട്ടയം: കോട്ടയത്ത് സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സതീഷ് ബാബു കുറ്റക്കാരനെന്ന് കണ്ടെത്തി. കോട്ടയം പാല ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉച്ചക്ക് ശേഷം ശിക്ഷാവിധി പറയും. പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, ഭവനഭേദനം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു.
പാല കാര്‍മലീത്ത മഠാംഗമായിരുന്ന അറുപത്തിയൊന്‍പതുകാരി സിസ്റ്റര്‍ അമല കൊല്ലപ്പെട്ട കേസില്‍ കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ സിസ്റ്റര്‍ അമലയുടെ മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ ഇയാള്‍ സിസ്റ്റര്‍ അമലയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പൈക മഠത്തിലെ സിസ്റ്റര്‍ 86 വയസുകാരി ജോസ് മരിയെ കൊലപ്പെടുത്തിയതും താനാണെന്ന് പ്രതി സതീഷ് ബാബു പീന്നീട് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഈ കേസില്‍ വിചാരണ നടന്ന് വരുകയാണ്.


