തിരുവനന്തപുരം: ക്രിസ്തുമസ് പെന്ഷന് വിതരണം ആരംഭിച്ചതായി ധനകാര്യമന്ത്രി ഡോ.ടി എം തോമസ് ഐസക്. പുതുതായി ചേര്‍ത്ത മൂന്നേകാല്‍ലക്ഷം പേരടക്കം നാല്പത്തഞ്ചു ലക്ഷം പേര്‍ക്കുള്ള സാമൂഹ്യക്ഷേമ ക്ഷേമനിധി പെന്ഷന് വിതരണമാണ് ആരംഭിച്ചത്.
ഇതോടെ ഈ സര്‍ക്കാരിന്റെ കാലത്ത് പുതുതായി പെന്ഷന് അര്‍ഹരായവരുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു. സാമൂഹ്യക്ഷേമ പെന്‍ഷന്‍കാരില്‍ രണ്ടര ലക്ഷവും ക്ഷേമപെന്‍ഷന്‍കാരില്‍ എഴുപത്തയ്യായിരവുമാണ് ഇത്തവണ വര്‍ദ്ധിച്ചു


