പതിവ് തെറ്റിക്കാതെ ശബരിമല കയറാനെത്തി കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ മനീഷ്.എന്‍ എസ് ജി കമാന്‍ഡോ പി വി മനീഷ്. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ തീവ്രവാദികളുടെ വെടിയേറ്റ് ഗുരുതര പരിക്കേറ്റ സൈനിക ഉദ്യോഗസ്ഥനാണ് മനീഷ്.പരിക്കുകള്‍ ഭേദപ്പെട്ടതുമുതല് എല്ലാ മണ്ഡലകാലത്തും സന്നിധാനത്ത് അയ്യനെ കാണാന്‍ എത്തിയിരുന്നു. പമ്ബയില്‍ നിന്ന് കാല്നടയായായി എത്തിയാണ് മനീഷ് സന്നിധാന ദര്‍ശനം കഴിഞ്ഞ് മടങ്ങിയത്.സന്നിധാനത്തെ നിയന്ത്രണങ്ങളൊന്നും ദര്‍ശനത്തെ ബാധിച്ചില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തേ സഹപ്രവര്‍ത്തകരുടെ ചുമലില്‍ പിടിച്ചായിരുന്നു മനീഷ് മല കയറിയിരുന്നത്. ഇപ്പോഴും ചികിത്സ തുടരുന്നുണ്ട് .പൂര്‍ണമായി ആരോഗ്്യം വീണ്ടെടുത്തതിനുശേഷം ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും മനീഷ് പറഞ്ഞു.

