ഭാര്യയെയും മക്കളെയും മറയാക്കി കാറിലിരുത്തി കുഴൽപ്പണക്കടത്ത് ശ്രമം പൊലീസ് പൊളിച്ചു. വാഹനം പോലീസ് പിന്തുടർന്ന് പിടികൂടി. രേഖകളില്ലാത്ത 20.04 ലക്ഷം രൂപയുമായി മലപ്പുറം താനൂര്‍ പനക്കാട്ടൂര്‍ സ്വദേശി എസ് മുഹമ്മദ് ഹാഷിമിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടിച്ചെടുത്തത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ബുധനാഴ്ച രാത്രി 11 മണിക്ക് മേനോൻപാറയിൽ നടത്തിയ വാഹന പരിശോധനയിൽ കൈ കാണിച്ചിട്ടും നിർത്താതെ വന്ന വാഹനത്തെ കുറ്റിപ്പള്ളം സിപി ചള്ളയിൽ വച്ച് പിടികൂടി പരിശോധന നടത്തിയപ്പോൾ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച 2040000 രൂപ പിടികൂടിയത്. ചിറ്റൂർ ഡിവൈഎസ്പി വി എ കൃഷ്ണദാസ്, കൊഴിഞ്ഞാമ്പാറ സിഐ എം ആർ അരുൺകുമാർ, ചിറ്റൂർ സി ജെ മാത്യു, കൊഴിഞ്ഞാമ്പാറ എസ്ഐ ബി പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുഴൽപ്പണവുമായി പോയ കാർ പിന്തുടർന്ന് പിടികൂടിയത്.


