അരുണാചല്‍ വ്ളോഗര്‍ രുപ്ചി താകു(26) വീടിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. രുപ്ചിയെ ആര്‍കെ മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നെന്ന് ക്യാപിറ്റല്‍ സൂപ്രണ്ട് ഓഫ് പോലീസ് രോഹിത് രാജ്ബീര്‍ സിംഗ് പറഞ്ഞു.
സെക്ഷൻ 196 ബിഎൻഎസ്എസ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്താൻ സബ് ഇൻസ്പെക്ടർ ഇനിയാ ടാറ്റോയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കാഴ്ചാ പരിമിതിയുള്ള രുപ്ചി താകു അബദ്ധത്തില്‍ ബാല്‍ക്കണിയില്‍ നിന്ന് വീണതാകാമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.


