വിമാനത്താവളത്തിൽ വച്ച് ബിജെപി എംപി കങ്കണ റണാവത്തിനെ ആക്രമിച്ച കേസിൽ സസ്പെൻഡ് ചെയ്യപ്പെട്ട സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ജീവനക്കാരി കുൽവീന്ദർ കൗറിന് ബെംഗളൂരുവിലേക്ക് സ്ഥലം മാറ്റം.ബംഗളൂരുവിലെ സിഐഎസ്എഫ് റിസർവ് ബറ്റാലിയനിലേക്ക് ട്രാൻസഫർ ചെയ്തെങ്കിലും കുൽവീന്ദർ സസ്പെൻഷനിൽ തുടരുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജൂൺ ആറിന്, ഷഹീദ് ഭഗത് സിംഗ് ഇൻ്റർനാഷണൽ എയർപോർട്ടിലായിരുന്നു കങ്കണയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവം നടന്ന ഉടൻ തന്നെ കൗറിനെ സസ്പെൻഡ് ചെയ്യുകയും അവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.കർഷകരോട് അനാദരവ് കാണിച്ചെന്നും തൻ്റെ അമ്മയടക്കം പങ്കെടുത്ത സമരത്തെ അപമാനിച്ചെന്നും ഇതിനാലാണ് കങ്കണയെ മർദ്ദിച്ചതെന്നും പിന്നീട് കുൽവീന്ദർ കൗർ വ്യക്തമാക്കിയിരുന്നു. 2020-21ൽ നൂറു രൂപ കൂലി വാങ്ങിയാണ് സ്ത്രീകൾ കർഷകസമരത്തിൽ പങ്കെടുക്കുന്നതെന്ന കങ്കണയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിനോടുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചതെന്നായിരുന്നു കുൽവീന്ദറിൻ്റെ വാദം.ആക്രമണം നേരിട്ടതിന് പിന്നാലെ വീഡിയോ സന്ദേശത്തിലൂടെ കങ്കണ റണാവത്ത്, തന്നെ കോൺസ്റ്റബിൾ മർദ്ദിച്ചതായി വെളിപ്പെടുത്തി. “എനിക്ക് വേണ്ടപ്പെട്ടവരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ധാരാളം കോളുകൾ വരുന്നുണ്ട്. ഒന്നാമതായി, ഞാൻ സുരക്ഷിതനാണ്. ഇന്ന് ഛണ്ഡീഗഢ് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സംഭവം.


