ലണ്ടന്‍: ബ്രിട്ടണില്‍ എല്‍ നിനോ പ്രതിഭാസം എത്തുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന ശൈത്യകാലം ആഴ്ചകളോളം നീണ്ടുനില്‍ക്കുമെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. നാലുമുതല്‍ ആറുഡിഗ്രിവരെയാകും പരമാവധി പകല്‍ താപനില. രാത്രി താപനില പൂജ്യത്തിന് താഴേക്ക് പോകാനിടയുണ്ട്. നാളേക്ക് അത് കൂടുതല്‍ താഴേക്കുപോകുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
പസഫിക് സമുദ്രത്തിലെ കാലാവസ്ഥയ്ക്ക് പൊടുന്നനെയുണ്ടായ മാറ്റവും ബ്രിട്ടനില്‍ ശൈത്യകാലത്തിന്റെ വരവറിയിക്കുന്നതാണ്. സെന്‍ട്രല്‍ ഇംഗ്ലണ്ടിലും കിഴക്കന്‍ ഭാഗത്തും സാധാരണയില്‍ കവിഞ്ഞ തണുപ്പ് അനുഭവപ്പെടാനിടയുണ്ട്. 
പസഫിക്കിന്റെ പടിഞ്ഞാറുഭാഗത്തേക്ക് ചൂടുകാറ്റ് ഉയരുന്നതിനും തണുത്ത വരണ്ട കാറ്റ് ബ്രിട്ടീഷ് ദ്വീപുകളിലൂടെ ബ്രിട്ടനിലേക്ക് എത്തുന്നതിനും ഇതിടയാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഈ ശീതക്കാറ്റിന്റെ പ്രഹരം വിന്ററിന്റെ രണ്ടാം പാദത്തിലാകും ബ്രിട്ടനില്‍ അനുഭവപ്പെടുകയെന്നാണ് അവരുടടെ വിലയിരുത്തല്‍. അതായത്. ക്രിസ്മസിനുശേഷമുള്ള ദിവസങ്ങളും പുതുവര്‍ഷവും തണുപ്പില്‍ മുങ്ങിക്കിടക്കും.
ഈ വീക്കെന്‍ഡോടെ ബ്രിട്ടനിലെ താപനില രാജ്യമെമ്പാടും പൂജ്യത്തിന് താഴേക്ക് പോകാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷകര്‍ കാണുന്നുണ്ട്. അറ്റ്ലാന്റിക്കില്‍ രൂപപ്പെടുന്ന കുറഞ്ഞ മര്‍ദം ബ്രിട്ടന് മുകളില്‍ മഴയായോ മഞ്ഞായോ പെയ്യാനുള്ള സാധ്യതയും അവര്‍ കാണുന്നു. സ്കോട്ട്ലന്‍ഡിലെ ഉയര്‍ന്ന പ്രദേശങ്ങളിലും വടക്കന്‍ ഇംഗ്ലണ്ടിലും പത്ത് സെന്റീമീറ്റര്‍ മുതല്‍ 20 സെന്റീമീറ്റര്‍വരെ മഞ്ഞുവീഴാനുള്ള സാധ്യയാണ് കാലാവസ്ഥാ വിഗദ്ധര്‍ കാണുന്നത്.

