ഐസ്ക്രീമിൽ നിന്ന് വിരലിന്റെ കഷ്ണം കണ്ടെടുത്ത സംഭവത്തിൽ പുതിയ കണ്ടെത്തലുമായി പൊലീസ്. പൂനെയിലെ ഫാക്ടറിയിലുള്ള ജീവനക്കാരന്റെ വിരലാണ് ഐസ്ക്രീമിൽ നിന്ന് ലഭിച്ചതെന്നാണ് പൊലീസ് നിഗമനം.ഡോക്ടര്‍ ഐസ്ക്രീം വാങ്ങിയ ദിവസം ഫാക്ടറിയിലുണ്ടായ അപകടത്തിലാണ് ജീവനക്കാരന്റെ വിരല്‍ നഷ്ടപ്പെട്ടത്. ഐസ്ക്രീം നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്.
സംഘം ഡിഎൻഎ പരിശോധന നടത്താൻ ഒരുങ്ങുകയാണ്ഐസ്ക്രീമിൽ നിന്ന് വിരൽ കണ്ടെത്തിയ സംഭവം റിപ്പോർട്ട് ചെയ്തതോടെ പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസ്ക്രീം കമ്പനിയുടെ ലൈസൻസ് FSSAI സസ്പെൻഡ് ചെയ്തിരുന്നു. FSSAI അംഗങ്ങൾ ഫാക്ടറി സന്ദർശിച്ചതിന് ശേഷമായിരുന്നു നടപടി.ഡെലിവറി ആപ്പിലൂടെ മൂന്ന് ബട്ടര്‍സ്കോച്ച് കോണ്‍ ഐസ്ക്രീമുകളായിരുന്നു ഓർഡർ ചെയ്തത്. കഴിച്ച് കൊണ്ടിരുന്ന സമയത്താണ് ശക്തിയായി എന്തോ നാവില്‍ തട്ടിയത്. അത് പുറത്തെടുത്തു നോക്കിയപ്പോൽ കണ്ടത് മനുഷ്യന്റെ രണ്ട് സെന്റീമീറ്ററോളം നീളമുള്ള ഒരു വിരലിന്റെ കഷ്ണമായിരുന്നു.Yummo എന്ന കമ്പനിയുടേതായിരുന്നു ഐസ്ക്രീം.


