ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം രൂക്ഷമായി തുടരുന്നു. 46നും 50 ഡിഗ്രി സെല്‍ഷ്യസിനും ഇടക്കാണ് താപനില. വിവിധ ഇടങ്ങളിലായി സൂര്യാഘാതമേറ്റ് 50 പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.അതേസമയം, ഉഷ്ണ തരംഗത്തെ തുടർന്ന് ദില്ലിയിൽ ജല നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ് സർക്കാർ. വെള്ള ടാങ്കറുകളെ ഏകോപ്പിക്കാൻ കൺട്രോൾ റൂം തുറന്നിട്ടുണ്ട്
ബിഹാറില്‍ സൂര്യാഘാതമേറ്റ് 19 മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 44 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണ് ഇവിടെ താപനില. ഔറഗാബാദില്‍ മാത്രം 12 പേരാണ് മരണത്തിന് കീഴടങ്ങിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ആളും ഇതില്‍ പെടുന്നു.ഉഷ്ണതരംഗത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി ദില്ലി ഫയർ സർവീസ് രംഗത്തെത്തി. തീപിടുത്ത സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും ദില്ലി ഫയർ സർവീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇന്നലെ മാത്രം ദില്ലിയിൽ ലഭിച്ചത് 212 ഫയർ കോളുകളാണെന്ന് ദില്ലി ഫയർ സർവീസ് അറിയിച്ചു.


