പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി വീട്ടില്‍ പാര്‍ട്ടി നടത്തിയിട്ടില്ലെന്ന് ഗുണ്ടാ നേതാവ് തമ്മനം ഫൈസല്‍ . DYSP വീട്ടിൽ വന്നിട്ടില്ല. പൊലീസാണ് വീട്ടിൽ വന്നത്. പൊലീസിന് വിരുന്ന് നടത്തിയിട്ടില്ലെന്ന് തമ്മനം ഫൈസൽ പറഞ്ഞു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിട്ടില്ല. കരുതല്‍ തടങ്കലില്‍ ആണോ എന്ന് അറിയില്ലെന്നും ഫൈസല്‍ പറഞ്ഞു.
ഞാന്‍ കരുതല്‍ തടങ്കിലല്ല. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിട്ടില്ലെന്നും തമ്മനം ഫൈസൽ പറഞ്ഞു. കരുതല്‍ തടങ്കലില്‍ ആണോ എന്ന് അറിയില്ലെന്നും ഫൈസല്‍ പറഞ്ഞു.ഇന്നലെ വൈകീട്ട് ഏഴ് മണിവരെ നടന്ന പരിപാടിയിലാണ് ആലപ്പുഴയിലെ ഡിവൈഎസ്പി എം ജി സാബുവും മൂന്ന് പൊലീസുകാരും പങ്കെടുത്തത്. എന്നാല്‍, അങ്കമാലി പൊലീസ് ഫൈസലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഡിവൈഎസ്പി ബാത്റൂമില്‍ ഒളിച്ചു.അതേസമയം ഈ മാസം 31 നാണ് ഡിവൈഎസ്പി സാബു സർവ്വീസിൽ നിന്ന് വിരമിക്കാനിരുന്നത്. ഡിവൈഎസ്പിക്ക് നൽകാവിരുന്ന യാത്രയയപ്പ് റദ്ദാക്കി.സംഭവത്തിൽ 2 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിനെത്തിയത്.


