ഇടുക്കി: സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ്. രാജേന്ദ്രന് പാര്‍ട്ടിയില്‍ അംഗത്വം പുതുക്കി നല്‍കുമെന്ന് എം.വി.ഗോവിന്ദന്.
അദ്ദേഹത്തെ പോലുള്ള പ്രധാനപ്പെട്ട നേതാവിനെ നേതൃനിരയില്‍തന്നെ കൊണ്ടുവരും. അതില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
നേരത്തെ, നിലവിലെ ദേവികുളം എംഎല്‍എ എ.രാജയ്ക്കെതിരേ രാജേന്ദ്രന് പ്രവര്‍ത്തിച്ചു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സിപിഎം അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തതിരുന്നു.
എന്നാല്‍ തിരിച്ചെടുക്കാനുള്ള നടപടി ഇതുവരെ കൈക്കൊള്ളാത്തതിനെതിരേ രാജേന്ദ്രന് രംഗത്തെത്തിയിരുന്നു. 1984 മുതല്‍ കാടും മലയും കടന്ന് പാര്‍ട്ടിയ്ക്കായി ആളെ കൂട്ടിയ തന്നെ ‘മൈക്കില്‍ കൂടി മാത്രം പ്രസംഗിച്ച് നടന്ന ആള്’ തോല്പിക്കാന് ശ്രമിക്കുമ്ബോള്‍ വേദനയുണ്ട്. പാര്‍ട്ടിക്ക് മുമ്ബില്‍ ആയിരംവട്ടം തോല്‍ക്കാം പക്ഷേ ഒരു വ്യക്തിയുടെ മുമ്ബില്‍ തോല്ക്കാന് മനസുണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.