കണ്ണൂര്‍: കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ വാങ്ങിയെന്ന ആരോപണമുയര്‍ന്ന വിധികര്‍ത്താവ് ഷാജി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്.
ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐ ആണെന്ന് സുധാകരന് പ്രതികരിച്ചു.
ഷാജിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകന്. മത്സരഫലം അട്ടിമറിക്കാന്‍ എസ്എഫ്ഐ ഇടപെടല്‍ നടത്തി. എസ്എഫ്ഐ സമ്മര്‍ദ്ദത്തിന് ഷാജി വഴങ്ങാത്തതാണ് ശത്രുതയ്ക്ക് കാരണമായത്.
എസ്എഫ്ഐ ആവശ്യപ്പെട്ട ആളുകള്‍ക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നല്‍കാത്തതിന് അവര്‍ ഉണ്ടാക്കിയ പരാതിയാണ് ഷാജിയുടെ മരണത്തിന് കാരണം. അപമാനം സഹിക്കാതെയാണ് ഷാജി ജീവനൊടുക്കിയത്.
അധ്യാപകനെ എസ്എഫ്ഐക്കാര്‍ തല്ലിയെന്നും സുധാകരന് ആരോപിച്ചു. ഷാജിയുടേത് കിരാതമായ കൊലപാതകമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണം. എല്ലാക്കാലത്തും എസ്എഫ്ഐ അക്രമം സഹിക്കാന്‍ കഴിയില്ലെന്നും സുധാകരന് കൂട്ടിച്ചേർത്തു.


