കണ്ണൂര്‍: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ നേട്ടം സൂചിപ്പിച്ച് മാധ്യമങ്ങള്ക്കെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്.എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
കണ്ണൂരില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖാമുഖം പരിപാടിക്ക് ആളെക്കൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രയാസപ്പെടുകയായിരുന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.


