മലപ്പുറം: ചാലിയാറില്‍ 17കാരി മുങ്ങിമരിച്ച സംഭവത്തില്‍ കരാട്ടേ അധ്യാപകൻ അറസ്റ്റില്‍. ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി.സിദ്ദീഖ് അലിയെയാണ് (43) പോക്സോ നിയമപ്രകാരം വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ ഇയാളെ ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പെണ്‍കുട്ടിയുടെ മരണത്തില്‍ കരാട്ടേ പരിശീലകൻ നിരന്തരമായി പീഡിപ്പിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ഇയാള്‍ക്കെതിരേ കേസ് കൊടുക്കാനിരിക്കേയാണ് കുട്ടി മരിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് പ്ലസ് വണ്‍ വിദ്യാർഥിനിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം വീട്ടില്‍ നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.
പഠിക്കാൻ മിടുക്കിയായ വിദ്യാർഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും നാട്ടുകാരുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.