കാസര്‍ഗോഡ്: പൈക്കത്ത് രണ്ട് പേര് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. രണ്ടു പുരുഷന്മാരുടെ മൃതദേഹമാണ് പാളത്തിന് സമീപം കണ്ടെത്തിയത്.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
പുലര്‍ച്ചെ 5.20നുള്ള മംഗലാപുരത്തു നിന്നും വരുന്ന ഗുഡ്സ് ട്രെയിന്‍ തട്ടിയാണ് അപകടമെന്നാണ് നിഗമനം. 25 വയസിന് താഴെ പ്രായമുള്ള യുവാക്കളാണ് മരിച്ചതെന്നാണ് വിവരം.
അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയുള്ള അപകടമാണോ അതോ ജീവനൊടുക്കിയതാണോ എന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.


