ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അച്ഛനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.വണ്ടിപ്പെരിയാര്‍ സ്വദേശി പാല്‍രാജാണ് പിടിയിലായത്. കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന അര്‍ജുന്റെ ബന്ധുവാണ് ഇയാള്‍.
വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛനും മുത്തച്ഛനും നിന്ന സ്ഥലത്തേയ്ക്ക് അര്‍ജുന്റെ പിതൃസഹോദരനായ പാല്‍രാജ് എത്തിയതിന് പിന്നാലെ കേസിനെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇവിടെനിന്ന് പിരിഞ്ഞുപോയ ശേഷം ഇയാള്‍ തിരികെ എത്തി കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.
കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ വണ്ടിപ്പെരിയാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.


