തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസുകാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ നിര്‍ദേശങ്ങളുമായി ഡിജിപി. പൊലീസുകാരെ ആഴ്ചയില്‍ ഒരു തവണ യോഗ പരിശീലിപ്പിക്കണമെന്നും സ്റ്റേഷനില്‍ തന്നെ കൗണ്‍സിലിങിന് അവസരമൊരുക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
സമ്മര്‍ദം ലഘൂകരിക്കാനായി പരമാവധി അവധികള്‍ നല്‍കണമെന്നും കുട്ടികളുടെ പിറന്നാളിനും വിവാഹ വാര്‍ഷിക ദിനങ്ങളിലും കൃത്യമായി അവധി അനുവദിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ആര്‍ക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അങ്ങനെയുള്ളവരെ കണ്ടെത്തി മെന്ററിങ് നല്‍കണമെന്നതടക്കമുള്ള ഒന്‍പത് നിര്‍ദേശങ്ങളാണ് ഡിജിപി മുന്നോട്ട് വയ്ക്കുന്നത്.