പത്തനംതിട്ട: ആരോഗ്യവകുപ്പ് ജോലി വാഗ്ദാനത്തട്ടിപ്പ് കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കലിനെതിരെ ആറന്മുളയിലും കേസ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. 80,000 രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി ആറന്മുള സ്വദേശിയായ യുവതിയുടെ മാതാവാണ് പരാതി നല്‍കിയത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഫ്രണ്ട് ഓഫീസില്‍ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. ജോലിതട്ടിപ്പിന്റെ പേരില്‍ അരവിന്ദിനെ പോലിസ് പിടികൂടിയതോടെയാണ് യുവതിയുടെ മാതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്.


