കോഴിക്കോട്: നവകേരള സദസ് പ്രതിഷേധത്തിനിടെ കെഎസ്യു പ്രവര്‍ത്തകന്റെ കഴുത്തില്‍ പോലീസ് ഞെരിച്ചതില് പ്രതിഷേധിച്ച് കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷധ മാര്‍ച്ചില്‍ സംഘര്‍ഷം.
ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചു.
സ്ഥലത്ത് നിന്നും പ്രവര്‍ത്തകര്‍ മാറി നിന്നുവെങ്കിലും ഇവര്‍ സ്ഥലത്ത് നിന്നും പിന്തിരിഞ്ഞു പോകാൻ തയാറായിട്ടില്ല. ഇവിടെ സംഘര്‍ഷ സാഹചര്യമാണ് നിലനില്‍ക്കുന്നത്. യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.
കഴിഞ്ഞ ദിവസം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.ഇ. ബൈജുവാണ് കെഎസ്യു പ്രവര്ത്തകൻ ജോയലിന്റെ കഴുത്ത് ഞെരിച്ചത്. സംഭവത്തില്‍ മനുഷ്യാവകശാ കമ്മീഷൻ കേസെടുത്തിരുന്നു.