കണ്ണൂര്‍: പഴയങ്ങാടിയില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. റമീസ്, അമല്‍ ബാബു, അനുവിന്ദ്, ജിതിൻ എന്നിവരാണ് അറസ്റ്റിലായത്. നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചവരെ ആക്രമിച്ചതിനാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് 20ഓളം സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. വധശ്രമം ഉള്‍പ്പടെ ഏഴ് വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തി.
ഹെല്‍മറ്റും ചെടിച്ചട്ടിയും ഇരുമ്ബ് വടിയും ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലക്കടിച്ചുവെന്ന് എഫ്ഐആറില്‍ പറയുന്നു. നവകേരള ബസ് കടന്നുപോകുമ്ബോഴായിരുന്നു യൂത്ത് കോണ്‍ ജില്ലാ വൈസ് പ്രസിഡന്റിനെ ഉള്‍പ്പെടെ മര്‍ദ്ദിച്ചത്.


