മൂവാറ്റുപുഴ: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ച സംഭവത്തില്‍ ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി പൊലിസില്‍ പരാതി നല്കി. വ്യാജ ഐഡി കാര്‍ഡ് നിര്‍മിതിയിലൂടെ രാജ്യത്തിന്റെ പൊതു തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. വ്യാപകമായി ഐഡി കാര്‍ഡ് നിര്‍മ്മിച്ചു എന്നത് അത്യന്തം ഗൗരവമുള്ളതാണെന്ന് ഡി വൈ എഫ് ഐ പരാതിയില്‍ പറയുന്നു.
നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് മൂവാറ്റുപുഴയിലെയും സംസ്ഥാനത്തെയും യൂത്ത് കോണ്‍ഗ്രസ് – കോണ്‍ഗ്രസ് നേതാക്കളാണന്നും അതില്‍ ഷാഫി പറമ്പില്‍ എംഎല്‍യുടെ പങ്ക് ചെറുതല്ലെന്നും നേതാക്കള്‍ ആരോപിച്ചു. സംഘടനാ ബലം കൂട്ടുന്നതിനു വേണ്ടി കോളേജ് വിദ്യാര്‍ത്ഥികളെ കൊണ്ട് ഇത്തരത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിച്ചു.
ഇത് വളര്‍ന്നു വരുന്ന തലമുറയെ രാജ്യദ്രോഹ പ്രവര്‍ത്തികളിലേയ്ക്ക് വലിച്ചിഴച്ച് അവരുടെ സുന്ദരമായ ഭാവിയെ കരി പൂശുകയാണ് യൂത്ത് കോണ്‍ഗ്രസ് ചെയ്തതെന്ന് പകല്‍ പോലെ സ്പഷ്ടമാണ്. സംഘടനാ തിരഞ്ഞടെുപ്പുകള്ക്കു വേണ്ടി വ്യാജകാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആപ്ലിക്കേഷനുകള്‍ താഴെതട്ടിലുള്ള നേതാക്കന്മാര്ക്ക് ലഭ്യമാക്കി. ഇതില്‍ കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കളും പങ്കാളികളാണെന്ന് പറയേണ്ടി വരും.ഇങ്ങനെ കോളേജ് വിദ്യാര്‍ത്ഥികളെ കൊണ്ട് വ്യാജ ഐഡികാര്ഡ്ുകള് നിര്‍മ്മിച്ചത് അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ അട്ടി മറി നടത്തുന്നതിനുള്ള ട്രയല്റണ്ണാണെന്നും ഡിവൈഎഫ്ഐ പറഞ്ഞു .