മാജിക് ബാബയെന്നാണ് അറിയപ്പെട്ട ആള്‍ദൈവം ബാല സായി ബാബ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയസ്തംഭനാമാണ് കാരണം. . ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എല്ലാ വര്‍ഷവും ശിവരാത്രിയില്‍ ഇദ്ദേഹം വായില്‍ നിന്ന് ശിവലിംഗം തുപ്പുന്നുവെന്നാണ് ഭക്തര്‍ പറയുന്നത്. കൂടാതെ അന്തരീക്ഷത്തില്‍ നിന്ന് കൈവീശി അഭരണവും എടുക്കുന്നുവത്രെ.
ആന്ധ്രയിലെ കുര്‍ണൂലില്‍ ജനിച്ച ബാല സായി ബാബ പിന്നീട് തെലങ്കാനയിലും ആന്ധ്രയിലും പ്രശസ്തിയുള്ള ആള്‍ദൈവമായി. കൂര്ണൂലിലും ആന്ധ്രയിലും രണ്ട് ആശ്രമങ്ങളുണ്ട്. ഭൂമി കൈയ്യേറ്റ കേസിലും ചെക്ക് കേസിലും അകപ്പെട്ട് വിവാദത്തിലുമായി ബാബ. ബാലസായി ഇന്റര്‍നാഷണല്‍ സ്കൂളില്‍ മ്യതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. .


