കൊച്ചി:കുറ്റങ്ങള്‍ തെളിഞ്ഞു,അസഫാക്ക് ആലത്തിന്റെ ശിക്ഷാ വിധി പിന്നീട് . ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുെകാന്ന കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്സോ, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, മൃതദേഹത്തോടുള്ള അനാദരം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. തെളിഞ്ഞത് വധശിക്ഷയും ജീവപര്യന്തം തടവും വരെ ശിക്ഷിക്കാവുന്ന കുറ്റങ്ങള്‍. ശിക്ഷയില്‍ വാദം വ്യാഴാഴ്ച. കുറ്റകൃത്യം നടന്ന് നൂറാംദിവസമാണ് വിധി പറയുന്നത്. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞുവെന്ന് പ്രോസിക്യൂഷന്. വധശിക്ഷ നല്‍കണം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണാവുന്നതാണെന്നും പ്രോസിക്യൂഷന്.

