പൈനാവ് : ഇടുക്കിയിൽ ഇടിമിന്നലേറ്റ് അച്ഛനും മകനും പരിക്ക് . ഇടുക്കി കരുണാപുരത്ത് തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. തേഡ്ക്യാംപ് മൂലശ്ശേരിൽ സുനിൽകുമാറിനും മകൻ ശ്രീനാഥിനുമാണ് പരുക്കേറ്റത്. ഇരുവരേയും തേനി മെഡിക്കൽ കോളജിലേക്കു മാറ്റി. ഇരുവർക്കും തലയ്ക്കും കാലിനും മുറിവേൽക്കുകയായിരുന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ ഇടിമിന്നൽ ജാഗ്രതാനിർദേശം നൽകിയിരുന്നു.