മൂവാറ്റുപുഴ: ശ്രവണ വൈകല്യത്തെ പിന്നിലാക്കി കുരുന്നുകളുടെ നളപാചകം ശ്രദ്ധേയം,സ്വാദിഷ്ടം. അസ്സീസിയി സവിശേഷ വിദ്യാലയത്തിലെ കുരുന്നുകള്‍ ആണ് ഭക്ഷ്യമേള ഒരുക്കിയത് . മേള പഞ്ചായത്ത് മെമ്പര്‍ ദീപാ റോയ് ഉദ്ഘാടനം ചെയ്തു.
2023-24 അധ്യയന വര്‍ഷം ശ്രവണപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി നടപ്പിലാക്കിവരുന്ന ദശമാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ‘രുചിമുകളം’ ഭക്ഷ്യമേള നടത്തിയത്.
ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്കൂള്‍ ഫോര്‍ ദ ഡെംഫില് അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധയിനം ഭക്ഷ്യ വസ്തുക്കള്‍ പാകമാക്കിയെടുത്തത്.ഫ്രൂട്ട് സാലഡുകള്‍, വെജിറ്റബിള്‍ സാലഡുകള്‍, ജ്യൂസുകള്‍,അവല് മില്‍ക്ക്,അവല് വിളയിച്ചത് തുടങ്ങിയവ തല്‍സമയം ഉണ്ടാക്കി പ്രദര്‍ശിപ്പിച്ചു.
ഭക്ഷണവസ്തുക്കളുടെ പേരുകളും ചേരുവകളും മനസ്സിലാക്കാനും, ആരോഗ്യപരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തുവാനും,കൃത്രിമ ഭക്ഷണപാനീയങ്ങളുടെ ദോഷങ്ങളെക്കുറിച്ച് അവബോധം ഉണ്ടാകുവാനും ലക്ഷ്യമിട്ടാണ് ഭക്ഷ്യ മേള നടത്തിയത്.
അസ്സിസി വിദ്യാലയത്തിലെ ഹെഡ്മിസ്ട്രെസ് സിസ്റ്റര്‍ ജീവ ഫ്രാന്‍സിസ്, എം പി ടി എ പ്രസിഡന്റ് ലക്ഷ്മി അഭിലാഷ് കോഡിനേറ്റര്‍മാരായ ലളിതാ വിനോദിനി ടീച്ചറിന്റെയും സിസ്റ്റര്‍ ലിസ്ന മേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. മേളയില്‍ രക്ഷകര്‍ത്താക്കളും,അധ്യാപക-അനധ്യാപക ജീവനക്കാരും പങ്കുചേര്‍ന്നു.


