പാനൂര്‍: തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് മുട്ട കൊണ്ടുപോയ ഗുഡ്സ് ഓട്ടോ മറിഞ്ഞു. 20 പെട്ടികളിലായുണ്ടായിരുന്ന 6000 മുട്ടകള്‍ നശിച്ചു. പാനൂരിനടുത്ത് മാക്കൂല്‍ പീടികയിലാണ് അപകടം. സമീപത്ത് നിര്‍ത്തിയിട്ട ബൈക്ക് ഗുഡ്സ് ഓട്ടോയിടിച്ച് ഓവുചാലിലേക്ക് മറിഞ്ഞു. പാനൂര്‍ ഗവ. ആശുപത്രി പരിസരത്തെ എവിആര്‍ കടയില്‍നിന്ന് കൂത്തുപറമ്പിലെ കടകളിലേക്ക് മുട്ട വിതരണം ചെയ്യാന്‍ പോകുകയായിരുന്ന ഗുഡ്സ് ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. മുട്ട പൊട്ടി റോഡിലൊഴുകിയത് പാനൂര്‍ അഗ്നിരക്ഷാ സേനാംഗങ്ങള്‍ വൃത്തിയാക്കി.

