ഇടുക്കി: രാവിലെ ജോലിക്കായി ഏലത്തോട്ടത്തിലേക്ക് പോകുന്ന തൊഴിലാളികളുടെ ജീപ്പ് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്.
ഒരാളുടെ നില ഗുരുതരം. സൂര്യനെല്ലിയില്‍ നിന്നുമുള്ള തോട്ടം തൊഴിലാളികള്‍ പോയ വാഹനമാണ് മറിഞ്ഞത്.
ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയിലാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ അടിമാലി അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സാരമായ പരിക്കുകളുള്ള മറ്റ് ഏഴ് പേര് സൂര്യനെല്ലി ആശുപത്രിയില്‍ ചികിത്സയിലാണ്.