തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡിലെ പൊതു ശുചിമുറി വൃത്തിയാക്കാത്തത് ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു.സംഭവത്തില്‍ ആര്യനാട് കോട്ടയ്കം ഉണ്ടപ്പാറ കോരൻകുഴിവീട്ടില് രാജേന്ദ്രനെ (48) പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാത്രി 10 മണിയോടെ തമ്ബാനൂര്‍ കെ.എസ്.ആര്.ടി.സി പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനിലെത്തിയ കരമന നെടുങ്കാട് സുനില്‍കുമാര്‍ (46) ടോയ്ലറ്റും പരിസരവും വൃത്തിഹീനമായി കിടക്കുന്നത് ചോദ്യം ചെയ്തു. കംഫര്‍ട്ട് സ്റ്റേഷനിലെ മുൻ ജീവനക്കാരനായ സുനില്‍കുമാറിന്റെ വിമര്‍ശനം സ്റ്റേഷൻ വൃത്തിയാക്കുന്ന രാജേന്ദ്രന് ഇഷ്ടപ്പെട്ടില്ല.
തുടര്‍ന്ന് ഇയാള്‍ കത്രിക ഉപയോഗിച്ച് സുനില്‍കുമാറിന്റെ വയറില്‍ കുത്തുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ രാജേന്ദ്രനെ തമ്ബാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


