കൊല്ലം: തേവലക്കരയില്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലി സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം. തേവലക്കര സ്വദേശി ദേവദാസ് (42) വെട്ടേറ്റ് മരിച്ചു, സുഹൃത്ത് അജിത്ത് കസ്റ്റഡിയില്‍. ദേവദാസ് ഒാണം ബംപര്‍ ടിക്കറ്റെടുത്ത് അജിത്തിനെ ഏല്പിച്ചു. നറുക്കെടുപ്പിന് മുന്‍പ് ദേവദാസ് ടിക്കറ്റ് ചോദിച്ചതോടെ തര്‍ക്കമായി. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്.