ഡല്‍ഹി:പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്ക് മാറ്റി.കെ എം ഷാജി നല്കിയ അപേക്ഷ കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം. മറുപടി നല്കാന് ഷാജി രണ്ടാഴ്ച്ചത്തേ സമയം ചോദിച്ചിരുന്നു.
2014-ല്‍ അഴീക്കോട് സ്കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലൻസ് 2020 ല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ എഫ്ഐആറാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിന് എതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.
സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലില്‍ കെഎം ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര് കക്ഷികള്‍ക്കാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. നോട്ടീസിന് മറുപടി നല്കാൻ ആറ് ആഴ്ചത്തെ സമയമാണ് ഷാജിക്ക് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. കെഎം ഷാജി കൈക്കൂലി വാങ്ങിയതിന് പ്രത്യക്ഷ തെളിവുണ്ടോയെന്ന് സുപ്രീംകോടതി ചോദിച്ചു.പ്രത്യക്ഷ തെളിവ് ഇല്ലെങ്കിലും പരോക്ഷ തെളിവുണ്ടെന്ന സര്‍ക്കാര്‍ വാദം കേട്ടാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.