മൂവാറ്റുപുഴ: ലഹരിമരുന്ന് നല്കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്ത്രീ ഉള്‍പ്പെടെ 3 പേര് മൂവാറ്റുപുഴയില്‍ അറസ്റ്റില്‍. 17 കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പെരുമ്പാവൂര്‍ പുത്തന്‍വീട്ടില്‍ ആഷ്ന ഷുക്കൂര്‍ (23), കൂവപ്പടി ആലിന്‍ചുവട് മോളത്താന്‍ എം.എഫ്. ഷാഹുല്‍ (24), ചെറുവട്ടൂര്‍ സ്വദേശി സാദിഖ് മീരാന്‍ (24) എന്നിവരെയാണ് പോലീസ് കഴിഞ്ഞ ദിവസങ്ങളിലായി അറസ്റ്റ് ചെയ്തത്.
നഗരത്തിലെ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് കൊടിയ പീഡനത്തിനിരയായത്. ശാരീരിക അസ്വസ്തതകളേതുടര്ന്ന് പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടെ ആംബുലന്‍സില്‍ പ്രസവിച്ചു. ഇതോടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയയ വിവരം പുറം ലോകമറിയുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മൂവാറ്റുപുഴയിലെ വീട്ടില്‍ നിന്നു വിദ്യാര്‍ഥിനിയെ ആഷ്നയാണു പെരുമ്പാവൂരിലെ ലോഡ്ജില്‍ എത്തിച്ചതെന്നു പോലീസ് പറയുന്നു. ലോഡ്ജില്‍ ഉണ്ടായിരുന്ന ഷാഹുലും, സാദിഖ് മീരാനും ചേര്‍ന്ന് ലഹരിമരുന്ന് നല്കി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഷാഹുല്‍ വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയും ചെയ്തു.
വിദ്യാര്‍ഥിനി മൂവാറ്റുപുഴ പോലീസിന് നല്കിയ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി എസ്. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സാദിഖ് മീരാനെ ആണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്തത്.