മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം ‘കോപ’ത്തിന്റെ ലിറിക്കല്‍ വീഡിയോ തിരുവനന്തപുരം പ്രസ്സ് ക്ളബ്ബില്‍ നടന്ന ചടങ്ങില്‍ വെച്ച് പ്രകാശിതമായി. പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത് പ്രശസ്ത നടനും കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ ആയിരുന്നു.
പക്വതയില്ലാത്ത പ്രായത്തില്‍ മീനാക്ഷി എന്ന പെണ്‍കുട്ടിയുടെ വിവിധ മനോവികാരങ്ങള്‍ കാട്ടിത്തരുന്ന ചിത്രമാണ് കോപം. ഒരപകടത്തില്‍പ്പെട്ട് ഒരു കാല് നഷ്ടപ്പെട്ട് ഭാവിജീവിതം ചോദ്യചിഹ്നമായി മാറുന്ന അവസ്ഥയില്‍, ഒരു പിടിവള്ളിക്കായി അവള് ചുറ്റും പരതുന്ന സങ്കടകരമായ സന്ദര്‍ഭങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്. അപകടകരങ്ങളായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം പ്രേക്ഷകര്‍ക്കു സമ്മാനിക്കുന്നത് ആരോഗ്യകരമായ സന്ദേശമാണ്.
നെടുമുടി വേണുവിനു പുറമെ മീനാക്ഷിയെ അവതരിപ്പിക്കുന്നത് അഞ്ജലികൃഷ്ണയാണ്. ഒപ്പം ആലിഫ് ഷാ, അലന് ബ്ളസീന, സാജന് ധ്രുവ്, ശ്യാം നമ്പൂതിരി, വിദ്യാ വിശ്വനാഥ്, ദാവീദ് ജോണ്‍ , സംഗീത് ചിക്കു , വിനോദ് എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനര്‍ – ബി എം കെ സിനിമാസ് , കഥ, തിരക്കഥ, സംഭാഷണം , നിര്‍മ്മാണം, സംവിധാനം – കെ മഹേന്ദ്രന് , ഛായാഗ്രഹണം – റോണി സായ് ആറ്റിങ്ങല്‍, എഡിറ്റിംഗ് – ശരണ്‍ ജി ഡി, ഗാനരചന – സജി ശ്രീവല്‍സം, സംഗീതം, പശ്ചാത്തല സംഗീതം – രാജേഷ് വിജയ്, ആലാപനം – മഞ്ജരി, ചന്ദന രാജേഷ്, രാജേഷ് വിജയ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ഗോപികണ്ണാ ജി, പ്രൊഡക്ഷന്‍ കണ്ട്രോളര് – സുരേഷ്, കല-സംഗീത് (ചിക്കു ), ചമയം – അനില്‍ നേമം, കോസ്റ്റിയും – തമ്പി ആര്യനാട്, ആക്ഷന്‍- ബ്രൂസ്ലി രാജേഷ്, കോറിയോഗ്രാഫി – അയ്യപ്പദാസ് , കളറിസ്റ്റ് മഹാദേവന്, സൗണ്ട് മിക്സ് – അനൂപ് തിലക്, ഓഡിയോ റിലീസ് – എം സി ഓഡിയോസ്, പി ആര് ഓ -അജയ് തുണ്ടത്തില്‍ . ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും. ♦അജയ് തുണ്ടത്തില്‍ (പി ആര് ഓ )


