കോട്ടയം: നഗരമധ്യത്തില്‍ നടുറോഡില്‍ സ്ത്രീയെ വെട്ടിക്കൊല്ലാന്‍ ശ്രമം. കോട്ടയം ബസേലിയേസ് കോളേജ് ജങ്ഷനില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം.
കഴുത്തിന് വെട്ടേറ്റ ബിന്ദു(40)വിനെ കോട്ടയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കട്ടപ്പന സ്വദേശി ബാബു(ചുണ്ടെലി ബാബു)വിനെ കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് വിവരം. എന്താണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമല്ല.


