ഷിംല: ഹിമാചലില്‍ അതിവേഗത്തില്‍ വന്ന ട്രക്ക് മറിഞ്ഞ് റോഡില്‍ പാര്‍ക്ക് ചെയ്ത വിവിധ വാഹനങ്ങളിലിടിച്ച് രണ്ടു മരണം. ഷിംലയിലെ തിയാഗ് ഛാലിയ റോഡിലാണ് സംഭവം.
അമിതവേഗം കാരണം ട്രക്ക് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. റോഡിന്റെ ഇടതുവശത്ത് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്ന അഞ്ച് വാഹനങ്ങളിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവസമയം സ്ഥലത്ത് ഷിംല പോലീസ് ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമായി.