മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധസദനത്തില്‍ അജ്ഞാത രോഗലക്ഷണങ്ങളോടെ മരിച്ച രണ്ടു സ്ത്രീ കളുടേയും സംസ്കാരം നടത്തി. സംഭവത്തിൽ ജില്ലാ ലിഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രഞ്ജിത് കൃഷ്ണൻ റിപ്പോട്ട് ആവശ്യപ്പെട്ടു.. വിശദമായ റിപ്പോർട്ട് നൽകാൻ താലൂക്ക് ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദേശം നൽകി.
വ്യദ്ധ സദനത്തിൽ മൂവാറ്റുപുഴ ഡി വൈ എസ് പി മുഹമ്മദ് റിയാസിന്റെ നേത്യത്വത്തിൽ പൊലിസ് സംഘം ഇന്നലെ പരിശോധന നടത്തി. വിവിധ വകുപ്പുകളുടെ പരിശോധനയും ഇന്നലെ നടന്നു. അജ്ഞാത രോഗം സംമ്പന്ധിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി
കളമശരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടം നടത്തിയ ശേഷമായിരുന്നു മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് കൊടുത്തത്. വ്യദ്ധ സദനത്തിന്റെ നടത്തിപ്പുകാരായ സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയർമാൻ ബിനീഷ് കുമാർ പോസ്റ്റ് മോർട്ടം നടത്തണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. മരണമടഞ്ഞ പെരുമ്പാവൂര്‍ ഐരാപുരം മഠത്തില്‍ വീട്ടില്‍ കമലം (72) ത്തിന്റെ സംസ്കാരം കളമശേരി ക്രിമിറ്റോറിയത്തിലും പിറവം മാമലശ്ശേരി ചിറതടത്തില്‍ ഏലിയാമ്മ സ്കറിയയുടെ (70) സംസ്ക്കാരം മാമലശേരി പള്ളിയിലുമാണ് നടത്തിയത്.
ശനിയാഴ്ച പുലര്‍ച്ചെ ഒരേ മുറിയിലെ രണ്ടുപേര്‍ ഒരുമിച്ച് മരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പ്രാഥമീക പരിശോധനയിലാണ് അജ്ഞാത രോഗലക്ഷണ ത്തിന്റെ സൂചനകൾ പുറത്തുവന്നത്. ഇവരുടെ വലതു കാലുകള്‍ മരണശേഷം മിനിറ്റുകള്‍ക്കകം വീര്‍ത്ത് കറുത്ത് പൊട്ടി അഴുകി തൊലി ഉരിഞ്ഞുപോയി. ഇതോടെ അന്തേവാസികള്‍ക്ക് ഗുരുതരമായ അണുബാധയോ രോഗബാധയോ ഉണ്ടായിട്ടുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
സമാനമായ ലക്ഷണങ്ങളോടെ കഴിഞ്ഞ വ്യാഴാഴ്ച മൂവാറ്റുപുഴ നെഹ്റുപാര്‍ക്ക് കൊച്ചങ്ങാടി പുത്തന്‍പുര വീട്ടില്‍ ആമിന പരീത് (86) , ജൂലായ് 19-ന് പെരുമ്പാവുര് മുടിക്കല്‍ ശാസ്താംപറമ്പില്‍ ലക്ഷ്മി കുട്ടപ്പന് (78), 15-ന് തിരുമാറാടി ഓലിപ്പുറം കുറുമ്പേല്‍ ഏലിയാമ്മ ജോര്‍ജ് (76) എന്നിവര്‍ മരിച്ചിരുന്നു. ഇവര്‍ക്കും കാലില്‍ മുറിവുകളും സമാനമായ ലക്ഷണങ്ങളും കാണിച്ചിരുന്നു. മരിച്ചവരുടെ കാലില്‍ നിന്നും മറ്റും സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കും ലാബ് ടെസ്റ്റുകള്‍ക്കും ശേഷം മാത്രമേ എന്താണ് കാരണമെന്ന് പറയാനാവുകയുള്ളൂ എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി


