വാഹന പാർക്കിങ്ങിന് സൗകര്യമില്ല
വിവാദങ്ങള്‍ ഒഴിഞ്ഞതോടെ ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്. കഴിഞ്ഞ ദിവസങ്ങളിലായി ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ബേസ് ക്യാമ്പായ നിലയ്ക്കലില്‍ വാഹന പാര്‍ക്കിംഗ് വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്.
തീര്‍ത്ഥാടകര്‍ എത്തുന്ന സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടുന്നില്ല. നിലയ്ക്കലില്‍ വാഹനം പാര്‍ക്ക് ചെയ്ത് കെഎസ്ആര്‍ടിസി ബസുകളിലാണ് തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് പോകുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി നിലയ്ക്കലിലെത്തുന്ന സ്വകാര്യ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് നേരിടേണ്ടി വരുന്നത് വന്‍ ബുദ്ധിമുട്ടാണ്. ആവശ്യത്തിന് പാര്‍ക്കിംഗ് സ്ഥലമില്ലാത്തത് തന്നെയാണ് കാരണം.റബ്ബര്‍ മരങ്ങള്‍ വെട്ടി മാറ്റി പാര്‍ക്കിംഗ് സ്ഥലം കണ്ടെത്താനുള്ള നീക്കം നടക്കുന്നുണ്ടെങ്കിലും, പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്. മകരവിളക്കിന് മുമ്പായി പാര്‍ക്കിംഗിന് കൂടുതല്‍ സ്ഥലം ലഭ്യമാക്കുമെന്ന് നിലയ്ക്കല്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പറയുന്നു.
15000 വാഹനങ്ങള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. എന്നല്‍ പൊലിസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് ദിവസം നിലയ്ക്കലെതിതിയത് 21000 വാഹനങ്ങളാണ്. ബേസ് ക്യാമ്പ് ആക്കി മാറ്റിയതേടെ 2400 റബ്ബര്‍ മരങ്ങള്‍ മുറിച്ച് മാറ്റി പാര്‍ക്കിംഗിന് സ്ഥലം കണ്ടെത്താന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും നടപ്പായില്ല.


