യു.എ.ഇ: കോതമംഗലം പോത്താനിക്കാട് സ്വദേശി അൽബിൻ സ്കറിയയെ (38) ഉമ്മുൽ ഖുവൈനിലെ താമസയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മരിക്കുന്നതിനു മണിക്കൂറുകൾക്കുമുൻപ് ഫെയ്സ് ബുക്കിൽ സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു മരണം. സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്.
ഭാര്യ: ജീന തമ്പി (നഴ്സ് , ഉമ്മുൽ ഖുവൈൻ ആശുപത്രി). രണ്ടുമക്കളുണ്ട്. പരേതനായ മാറ്റത്തിൽ ചാക്കോ സ്കറിയയുടെയും ലിസി സ്കറിയയുടെയും മകനാണ്. സഹോദരൻ: അനൂപ് സ്കറിയ