കൊച്ചി: എം.ഡി.എം.എയുമായി കോതമംഗലം സ്വദേശികളായ ദമ്പതികളടക്കം ദമ്പതികളടക്കം നാലുപേര്‍ പിടിയിലായി. ഇവരില്‍നിന്ന് 18.79 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. റിജു ഇബ്രാഹീം റയ്യാന്‍, ഭാര്യ ഷാനിമോള്‍, തിരുവനന്തപുരം കീഴാരൂര്‍ സ്വദേശി അനീഷ്, തൃശൂര്‍ എളനാട് സ്വദേശി അല്‍ബര്‍ട്ട് എം. ജോണ്‍ എന്നിവരാണ് കടവന്ത്ര പൊലീസിന്റെ പിടിയിലായത്. ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്.
തീവ്രവാദ വിരുദ്ധ സ്ക്വാഡിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്. ഐ ജെ.എസ്. ശ്രീജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അനൂപ് രവി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിയാസ്, ബേസില്‍ ജോണ്‍, നീതു എസ്?. കുമാര്‍, കടവന്ത്ര സ്?റ്റേഷനിലെ എ.എസ്.ഐ സനീഷ്, സിവില്‍ പൊലീസ് ഓഫിസര്‍ സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


