പാലക്കാട്: അട്ടപ്പാടി തേക്കുപ്പനയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യന്‍ എന്ന രങ്കന് (70) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ആടിനെ മേയ്ക്കാന്‍ പഞ്ചക്കാട്ടില്‍ പോയതായിരുന്നു ബപ്പയ്യന്‍. ഇതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു എന്നാണ് നിഗമനം. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആന ചവിട്ടിക്കൊന്ന നിലയില്‍ ബപ്പയ്യനെ കണ്ടെത്തിയത്. അട്ടപ്പാടിയില്‍ ഈ വര്‍ഷം കാട്ടാനയുടെ ആക്രമണത്തില്‍ മരിക്കുന്ന മൂന്നാമത്തെയാളാണ് ബപ്പയ്യന്‍.

