കളമശ്ശേരി: അന്തരിച്ച മുന്‍ അഡ്വക്കെറ്റ് ജനറല്‍ കെ. പി. ദണ്ഡപാണിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിനായി നല്കി.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ കേരള ഹൈക്കോടതിയില്‍ വച്ച് അദ്ദേഹത്തിന്റെ പത്നി സീനിയര്‍ അഡ്വക്കെറ്റ് സുമതി ദണ്ഡപാണിയില്‍ നിന്നും
മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍ മൃതദേഹം ഏറ്റുവാങ്ങി അനാട്ടമി വിഭാഗത്തിലേക്ക് കൈമാറി.