കൊല്ലം: കണ്ണനല്ലൂരില്‍ ക്ഷേത്രം കുത്തിതുറന്ന് മോഷണം. രണ്ട് പവന് സ്വര്‍ണവും പണവുമാണ് മോഷണം പോയത്. പുലിയില ഭഗവാന് മുക്ക് തെക്കേടത്ത് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയിലായിരുന്നു മോഷണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ശ്രീകോവിലിന്റെ കതക് കുത്തിതുറന്ന് അകത്ത് കയറിയ കള്ളന് വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണ മാലയും സ്വര്‍ണ പൊട്ടുമടക്കം രണ്ടുപവന്‍ സ്വര്‍ണം മോഷ്ടിച്ചു. കൂടാതെ ക്ഷേത്ര ഓഫീസിന്റെ കതക് കുത്തിതുറന്ന് പണവും കവര്‍ന്നു. രണ്ട് വര്‍ഷം മുമ്പ് ഇതേ അമ്പലപ്പറമ്പില്‍ നിന്നും ചന്ദനമരം മുറിച്ച് കടത്തുകയും ഒരു വര്‍ഷം മുമ്പ് ക്ഷേത്ര ഓഫീസില്‍ നിന്ന് 10,000 രൂപ നഷ്ടപ്പെടുകയും ചെയ്തിരുന്നു, മേശ കുത്തി തുറന്നാണ് മോഷണം നടന്നത്. എന്നാല്‍ രണ്ട് കേസിലേയും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

