തിരുവനന്തപുരം: ഭക്തലക്ഷങ്ങള്‍ കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാല ഇന്ന്. നഗര വീഥികളപ്പാടെ പൊങ്കാലയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യം നടത്തുന്ന പൊങ്കാല ആയതിനാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീ പങ്കാളിത്തമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
രാവിലെ 10.30ന് അടുപ്പുവെട്ടോടെ ചടങ്ങുകള്‍ ആരംഭിക്കും. പത്തരയ്ക്ക് ക്ഷേത്രമുറ്റത്തെ പണ്ഡാര അടുപ്പില്‍ തീ പകരുന്നതോടെ നഗരത്തിലാകെ നിരന്ന അടുപ്പുകളില്‍ പൊങ്കാല സമര്‍പ്പണത്തിന് തുടക്കമാകും.തന്ത്രി തെക്കേടത്ത് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തി പി കേശവന് നമ്പൂതിരിക്ക് കൈമാറും.ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യം.
കനത്തചൂടും തിരക്കും ആശങ്കയ്ക്കിടയാക്കുന്നുണ്ടെങ്കിലും പൊലീസ്, അഗ്നിരക്ഷാസേന, കോര്പറേഷന്, ആരോ??ഗ്യവകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നഗരങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ ഇന്നും ഗതാഗത നിയന്ത്രണം തുടരും. പൊങ്കാല ദിവസത്തില്‍ 35 ആംബുലന്‍സ് ഉള്‍പ്പെടെയുള്ള 10 മെഡിക്കല്‍ ടീമുകളെയാണ് ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തുക. ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, എന്നിവരുടെ സംഘമുണ്ടാകും. ആറ്റുകാല്‍ പൊങ്കാലയ്ക്കായി നാല് പ്രത്യേക ട്രെയിനുകളുമായാണ് ദക്ഷിണ റെയില്‍വേ സജ്ജമാക്കിയിരുന്നു.

