തിരുവനന്തപുരം; തെക്കു-കിഴക്ക് അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്. അടുത്ത മണിക്കൂറുകലില്‍ ഇത് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തീവ്രത കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയേറെയാണ്.
അറിയിപ്പ് പൂര്‍ണരൂപത്തില്‍
മത്സ്യതൊഴിലാളി ജാഗ്രത നിര്‍ദ്ദേശം
1.തെക്കു-കിഴക്ക് അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം കഴിഞ്ഞ 6 മണിക്കൂറില്‍ 21 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നവംബര്‍ 19 രാവിലെ 8.30 ന് തെക്കുകിഴക്കന്‍ അറബിക്കടലില്‍ 11.2 N അക്ഷാംശത്തിലും 66.3 E രേഖാംശത്തിലുമായി അഗത്തിയില്‍ നിന്ന് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറു ദിശയില്‍ 670 കിലോമീറ്റര്‍ ദൂരത്തിലും സൊകോത്രയില്‍ നിന്ന് കിഴക്ക് – തെക്ക് കിഴക്കന്‍ ദിശയില്‍ 1360 കിലോമീറ്റര്‍ ദൂരത്തിലും നിലകൊണ്ടു നില്ക്കുന്നു .
അടുത്ത 6 മണിക്കൂറില്‍ ഇത് പടിഞ്ഞാറു- ദിശയില്‍ സഞ്ചരിച്ച് തീവ്രത കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയേറെയാണ്.
ആയതിനാല്‍ തെക്ക് കിഴക്കന്‍ അറബിക്കടലിലും പടിഞ്ഞാറ് ലക്ഷദ്വീപിലും അടുത്ത 12 മണിക്കൂറില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കി.മി വരെയും ചില അവസരങ്ങളില്‍ 65 കി.മി വരെ ഉയരുവാനും അതു കഴിഞ്ഞ് കുറയുവാനും സാധ്യതയുണ്ട്.
മധ്യ തെക്കന്‍ അറബികടലില്‍ ഇന്ന് ( 19/11/ 2018) കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കി.മി വരെയും ചില അവസരങ്ങളില്‍ 65 കി.മി വരെ ഉയരുവാനും നവംബര്‍ 20 ന് (20/11/ 2018) കാറ്റിന്റെ വേഗത 40 മുതല്‍ 50 കി.മി വരെയും ചില അവസരങ്ങളില്‍ 60 കി.മി വീശുവാന്‍ സാധ്യതയുണ്ട്.
പടിഞ്ഞാറ് ലക്ഷദ്വീപിനോട് ചേര്‍ന്നും, തെക്ക് കിഴക്കന്‍ അറബിക്കടലിലും അടുത്ത 12 മണിക്കുറും, മധ്യ അറബിക്കടലിലും, തെക്ക് അറബിക്കടലിലും നവംബര്‍ 20 വരെയും കടല്‍ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുണ്ട്.
മത്സ്യ തൊഴിലാളികള്‍ തെക്ക് കിഴക്കന്‍ അറബിക്കടലിലും പടിഞ്ഞാറ് ലക്ഷദ്വീപിനോട് ചേര്‍ന്നും, മധ്യ അറബിക്കടലിലും, തെക്ക് അറബിക്കടലിലും നവംബര്‍ 19 വരെയും തെക്ക് പടിഞ്ഞാറന്‍ അറബികടലില്‍ നവംബര്‍ 20 വരെയും മത്സ്യ ബന്ധനത്തിന് പോകരുത്.
2.മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നവംബര്‍ 19 ന് 8:30 മണിക്ക് രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തീവ്രത വര്‍ദ്ധിച്ച് തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പൂര്‍ണ്ണ ന്യൂനമ്മര്‍ദമായി രൂപ കൊള്ളുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നു.
19/11/ 2018 തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖ പ്രദേശത്തും കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 മുതല്‍ 45 കി.മി വരെയും ചില അവസരങ്ങളില്‍ 55 കി.മി വരെ ഉയരുവാന് സാധ്യതയുണ്ട്.
20/11/ 2018 തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്നാട് തീരങ്ങളിലും ഗള്‍ഫ് ഓഫ് മാന്നാര്‍ തീരങ്ങളിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കി.മി വരെയും ചില അവസരങ്ങളില്‍ 60 കി.മി വരെ ഉയരുവാന് സാധ്യതയുണ്ട്.
21/11/ 2018 തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്നാട് തീരങ്ങളിലും ഗള്‍ഫ് ഓഫ് മാന്നാര്‍ തീരങ്ങളിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കി.മി വരെയും ചില അവസരങ്ങളില്‍ 60 കി.മി വരെ ഉയരുവാന് സാധ്യതയുണ്ട്.
മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ നവംബര്‍ 19 മുതല്‍ 21 വരെ കടല്‍ പ്രക്ഷുബദമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്.


