കാക്കനാടുള്ള ജില്ലാ ജയിലില്‍ മൂന്നര വയസ് പ്രായമുള്ള ഡോബര്മാന്, ലാബ്രഡോര്‍ റിട്രീവര്‍, ജര്‍മന്‍ ഷെപ്പേഡ് വളര്‍ത്തുനായ്ക്കള്‍ ലേലത്തിന്. ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകിട്ട് മൂന്നിനാണ് ലേലം. കെന്നല്‍ ക്ലബ്ബിന്റെ രജിസ്ട്രേഷനും ഹെല്‍ത്ത് കാര്‍ഡുമുള്ള നായ്ക്കള്‍ക്ക് കൃത്യമായി വാക്സിനേഷന് നടത്തിയിട്ടുണ്ടെന്ന് സൂപ്രണ്ട് അഖില്‍ എസ്. നായര്‍ അറിയിച്ചു. താല്പര്യമുള്ളവര്ക്ക് ഓഫീസ് സമയത്ത് ജില്ലാ ജയിലില്‍ നേരിട്ടെത്തി നായ്ക്കളെ പരിശോധിക്കാം.
നേരിട്ട് ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ പേരില്‍ സീല്‍ഡ് കവറില്‍ ലേലത്തുക രേഖപ്പെടുത്തി വെള്ളിയാഴ്ച മൂന്നു മണിക്ക് മുമ്പ് കിട്ടുന്ന തരത്തില്‍ അയക്കാം. ലേലം ഉറപ്പിച്ചാല്‍ ഉടനെ നായ്ക്കളെ കൊണ്ടുപോകാം. ഡോബര്മാന് 30 കിലോഗ്രാമും ലാബ്രഡോറിനും ജര്‍മ9 ഷെപ്പേഡിനും 20 കിലോഗ്രാം വീതവുമാണ് തൂക്കം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04842428520


