ജിഎസ്ടി കുടിശ്ശിക വിഷയത്തില്‍ ധനമന്ത്രി കെ എന്‍ ബാല?ഗോപാല്‍ വ്യക്തത വരുത്തണമെന്ന് എന്‍ കെ പ്രേമചന്ദ്രന് എം പി. പാര്‍ലമെന്റില്‍ ഉന്നയിച്ച വിഷയത്തില്‍ കെ എന്‍ ബാലഗോപാല്‍ നടത്തിയ പ്രതികരണത്തില്‍ വസ്തുതാപരമായ കൂടുതല്‍ വ്യക്തതകള്‍ വരുത്തേണ്ടതുണ്ട്. ധനകാര്യ മന്ത്രി ഇന്നലെ വരെ പറഞ്ഞത് അര്‍ഹമായ വിഹിതം കേന്ദ്രത്തില്‍ നിന്നും കിട്ടുന്നില്ല എന്നായിരുന്നു. സിപിഎം നേതാക്കളും മുഖ്യമന്ത്രിയും ഇതുതന്നെ പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രിയുടെ മറുപടി വന്നതിനുശേഷം ഇത് മാറി.
2022 ഡിസംബര്‍ 5ന് എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. സംസ്ഥാനത്ത് അര്‍ഹമായ ചരക്ക് സേവന നികുതി കിട്ടുന്നില്ല എന്നാണ് താന്‍ പറയുന്നത്. ഇതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മറുപടി പറയണം. തന്റെ ചോദ്യം കഏടഠ യെ കുറിച്ചായിരുന്നു. തെറ്റുകള്‍ മറച്ചു പിടിക്കാന്‍ ശ്രമിക്കുകയാണ് സംസ്ഥാന ധനമന്ത്രി.
സംസ്ഥാനം സെസ് ഏര്‍പ്പെടുത്തുമ്പോള്‍ സംസ്ഥാനത്തിന് അര്‍ഹമായ 5000 കോടി വാങ്ങി എടുക്കുന്നതില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കേന്ദ്ര ധനകാര്യ മന്ത്രിയുടെ മറുപടി വന്നപ്പോള്‍ ചോദ്യകര്‍ത്താവിനെ ആക്രമിക്കുന്ന രീതിയാണ് ഇപ്പോള്‍ ഉള്ളത്. നിശബ്ദമാക്കാനാണ് സംസ്ഥാന ധനകാര്യ മന്ത്രിയും സിപിഎം അണികളും ഇപ്പോള്‍ ശ്രമിക്കുന്നതെന്നും എന്‍ കെ പ്രേമചന്ദ്രന് പറഞ്ഞു.
കേരളം കണക്കുകള്‍ കൊടുക്കുന്നില്ല എന്ന ആരോപണം തെറ്റാണ്. കുടിശ്ശിക കുറച്ച് ലഭിക്കാനുണ്ട് എന്നത് സത്യമാണ്. എന്നാല്‍, ബാക്കിയുള്ളത് ലഭിച്ചത് കണക്കുകള്‍ ഉള്ളതുകൊണ്ടാണ്. കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്നം അര്‍ഹമായ വിഹിത ലഭിക്കുന്നില്ല എന്നതാണ്. നേരത്തെ നഷ്ടപരിഹാരമായി വാന്‍ തുക ലഭിക്കാനുണ്ടായിരുന്നു. അത് പല ഗഡുക്കളായി കിട്ടി. ഇനി കിട്ടാന്‍ ബാക്കിയുള്ളത് ഏകദേശം 750 കോടിയാണ്. കഴിഞ്ഞ മാസം ജൂണോടുകൂടി നഷ്ടപരിഹാരം തരുന്നത് അവസാനിച്ചു. നിലവില്‍ ഒന്നും കിട്ടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഈ കാലാവധി നീട്ടണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഡിവിസീവ് പൂളില്‍ നിന്ന് സംസ്ഥാനത്തിന് അര്‍ഹമായതും ലഭിക്കേണ്ടതാണ്. അക്കൗണ്ട് ജനറല്‍ ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ ഫയല്‍ കൊടുക്കണത്തിന്റെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അക്കൗണ്ടിങ്മായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഒന്നും തന്നെയില്ല എന്നും ധനമന്ത്രി സൂചിപ്പിച്ചു.