മലപ്പുറം: പോക്സോ കേസില്‍ ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും അറസ്റ്റില്‍. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലര്‍ക്ക് അലി അക്ബര്‍ ഖാന് (39) ആണ് അറസ്റ്റിലായത്. ഇയാളുടെ പെണ്‍സുഹൃത്തിന്റെ മകളായ 11കാരിയെ പീഡിപ്പിച്ചു എന്നതാണ് കേസ്.2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. അമ്മയുടെ അറിവോടെ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്ത് സ്കൂളില്‍ പഠിക്കുന്ന കുട്ടി പഠനത്തില്‍ പിന്നോക്കം പോയതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തായത്. പിന്നീട് ചൈല്‍ഡ് ലൈന്‍ ഇടപെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടുന്നത്. ഇയാളുടെ പെണ്‍സുഹൃത്തും കുട്ടിയുടെ അമ്മയുമായ യുവതിയെ രണ്ട് ദിവസം മുന്‍പ് എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.
Home Court പോക്സോ കേസ്; പെണ്‍സുഹൃത്തിന്റെ മകളായ 11കാരിയെ പീഡിപ്പിച്ച ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും മലപ്പുറത്ത് അറസ്റ്റില്‍
പോക്സോ കേസ്; പെണ്‍സുഹൃത്തിന്റെ മകളായ 11കാരിയെ പീഡിപ്പിച്ച ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും മലപ്പുറത്ത് അറസ്റ്റില്‍
by NEWS DESK 3
by NEWS DESK 3

