നിരവധി സൂപ്പര്‍ മെഗാഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകന് ടി എസ് സുരേഷ് ബാബു, ഡിഎന്‍എ, ഐപിഎസ് എന്നീ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്.
ഫൊറന്‍സിക് ബയോളജിക്കല്‍ ത്രില്ലറിലൊരുക്കുന്ന ‘ഡി എന്‍ എ ‘ യുടെ ചിത്രീകരണം ജനുവരി 26 – ന് ആരംഭിക്കും. ‘IF REVENGE IS AN ART YOUR KILLER IS AN ARTIST ‘ എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അസ്കര്‍ സൗദാന്‍ നായകനാകുന്നു. അജു വര്‍ഗീസ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രവീന്ദ്രന്, സെന്തില്‍രാജ്, പത്മരാജ് രതീഷ്, ഇടവേള ബാബു, സുധീര്‍ (ഡ്രാക്കുള), അമീര്‍ നിയാസ്, പൊന്‍വര്‍ണ്ണന്‍, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരിനന്ദ, ലക്ഷ്മി മേനോന്, അംബിക എന്നിവര്‍ക്കൊപ്പം ബാബു ആന്റണിയും ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു. എറണാകുളവും ചെന്നൈയുമാണ് ലൊക്കേഷന്‍സ്.
ബാനര്‍ – ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം – കെ വി അബ്ദുള്‍ നാസര്‍, സംവിധാനം – ടി എസ് സുരേഷ് ബാബു, രചന – ഏ കെ സന്തോഷ്, എഡിറ്റിംഗ് – ഡോണ്‍ മാക്സ് , ചമയം – പട്ടണം റഷീദ്, പ്രൊഡക്ഷന്‍ കണ്ട്രോളര് – അനീഷ് പെരുമ്പിലാവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – അനില്‍ മേടയില്‍, കല- ശ്യാം കാര്ത്തികേയന്, കോസ്റ്റ്യും – നാഗരാജന്, ആക്ഷന്‍ -സ്റ്റണ്ട് സെല്‍വ, പഴനിരാജ്, ഫിനിക്സ് പ്രഭു, പബ്ളിസിറ്റി ഡിസൈന്‍സ് – അനന്തു എസ് കുമാര്‍, പിആര്‍ഓ – വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍.


