കൊച്ചി: ഫുട്ബോള്‍ ഗ്രൗണ്ടില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സ്ത്രീയ്ക്ക് എതിരെ കേസെടുത്ത് പോലീസ്. തേവയ്ക്കല്‍ സ്വദേശി സുനിത അഫ്സലിനെതിരെയാണ് കേസ്. പരിക്കേറ്റ ആറാം ക്ലാസില്‍ പഠിക്കുന്ന തേവയ്ക്കല്‍ സ്വദേശി സഹദ് അബ്ദുല്‍ സലാമിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മര്‍ദ്ദനത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സഹദിന് ചതവുണ്ട്. കുട്ടിയെ ഡോക്ടര്‍മാര്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി.
സഹദിന്റെ പിതാവിന്റെ പരാതിയില്‍ തൃക്കാക്കര പൊലീസ് സുനിതയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തേവയ്ക്കല്‍ കൊളോട്ടി മൂല മൈതാനത്ത് വച്ച് വച്ചാണ് സുനിത പതിനൊന്ന് വയസുകാരന് സഹദിനെ ക്രൂരമായി മര്‍ദ്ദിച്ചത്. മൈതാനത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെ സുനിതയുടെ മകനും സഹദും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.


