കൊല്ലം: കുളത്തുപ്പുഴയില്‍ വീണ്ടും തെരുവുനായ ആക്രമണം. ഇത്തവണ തമിഴ്നാട്ടില്‍ നിന്നെത്തിയ അയ്യപ്പഭക്തരടക്കം ഏഴ് പേരെയാണ് തെരുവ് നായ കടിച്ചത്. സാരമായി പരുക്കേറ്റ രണ്ടുപേരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും മറ്റ് അഞ്ച് പേരെ കുളത്തുപ്പുഴ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
സംഭവം നടന്നത് ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു. ഇവരെ കുളത്തുപ്പുഴ ശ്രീധര്‍മ്മ ശാസ്ത്രാ ക്ഷേത്രത്തിനടുത്ത് വെച്ചായിരുന്നു തെരുവുനായ ആക്രമിച്ചത്.
രണ്ട് ദിവസം മുമ്പ് കൊല്ലം മയ്യനാട് ഒന്നരവയസുകാരന് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അര്‍ണവ് എന്ന കുട്ടിയെയാണ് കൂട്ടമായി എത്തിയ നായകള്‍ ആക്രമിച്ചത്. സാരമായി പരുക്കേറ്റ കുട്ടിയെ മാതാപിതാക്കള്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


